Sunday, July 5, 2009

തീര്‍തഥാടകനായ്‌ ഞാന്‍..

സ്നേഹസാഗരം തിരകളുണര്‍ത്തിയ
ഹൃദയതീര ഭൂമിയിലിന്നും
അലയുകയാണൊരു സ്വപ്നവുമായി
തീര്‍തഥാടകനായ്‌ ഞാന്‍...
......................................(സ്നേഹസാഗരം
നിര്‍മലഭാവങ്ങള്‍ മുഖശ്രീ ചാര്‍ത്തി
നിത്യവും നീയെന്നില്‍ പൂത്തുനിന്നു.
എന്റെ രാഗാര്‍ദ്രഭാവങ്ങളറിയാതെ
എന്നെയറിയാതെ നീ അകന്നു...
......................................(സ്നേഹസാഗരം
കരിയും തരളിത മോഹവുമായി
തിരയുകയാണീ ജന്മം വെറുതെ...നിന്നെ...
ഇരുളില്‍ കൈത്തിരി പകരാനാര് ..?
മറുകര അണയാന്‍ എവിടെ തോണി..?
.......................................(സ്നേഹസാഗരം

Saturday, July 4, 2009

ആകാശങ്ങള്‍ക്കപ്പുറം ...
അനന്ത നീലിമക്കപ്പുറം ..
ആത്മാക്കള്‍ വാഴും
തീരത്തിലെക്കെന്റെ
തീര്‍ത്ഥ യാത്രയ്ക്കിനി
എത്ര നേരം..എത്ര ദൂരം..
.......................................(ആകാശങ്ങള്‍ക്കപ്പുറം ..

ബന്ധങ്ങളും കര്‍മദുഖങ്ങളും
ബന്ധനം തീര്‍ക്കുന്ന തടവറയില്‍..
കര്‍മദോഷത്തിന്റെ കനലില്‍ കരിയുന്ന
എകാതതയുടെ തടവുകാരാ..
ആ.......ആ...........ആ.....
...........................................(ആകാശങ്ങള്‍ക്കപ്പുറം ...

കൂടെ പിറന്നവര്‍..
കൂടെ ചിരിച്ചവര്‍..
കൂടുമുപെക്ഷിച്ചു യാത്രയാകുമ്പോള്‍..
ചിറകറ്റു തേങ്ങുന്ന വാനമ്പാടി....
കൂട്ടിരിക്കാനായ്‌ ഞാന്‍ മാത്രം..
നിന്റെ കൂടെ കരയാന്‍ ഞാന്‍ മാത്രം.
ആ...........ആ..........ആ...
............................................(ആകാശങ്ങള്‍ക്കപ്പുറം ...