സ്നേഹസാഗരം തിരകളുണര്‍ത്തിയ
ഹൃദയതീര ഭൂമിയിലിന്നും
അലയുകയാണൊരു സ്വപ്നവുമായി
തീര്‍തഥാടകനായ് ഞാന്‍...
......................................(സ്നേഹസാഗരം
നിര്‍മലഭാവങ്ങള്‍ മുഖശ്രീ ചാര്‍ത്തി
നിത്യവും നീയെന്നില്‍ പൂത്തുനിന്നു.
എന്റെ രാഗാര്‍ദ്രഭാവങ്ങളറിയാതെ
എന്നെയറിയാതെ നീ അകന്നു...
......................................(സ്നേഹസാഗരം
കരിയും തരളിത മോഹവുമായി
തിരയുകയാണീ ജന്മം വെറുതെ...നിന്നെ...
ഇരുളില്‍ കൈത്തിരി പകരാനാര് ..?
മറുകര അണയാന്‍ എവിടെ തോണി..?
.......................................(സ്നേഹസാഗരം
Sunday, July 5, 2009
Subscribe to:
Post Comments (Atom)

1 comment:
സുനില്‍ സാര്‍...ഈ വരികള്‍ ഒരുപാട് ഇഷ്ട്ടമായി...നിര്‍മ്മലം..വീണ്ടും വയിക്കാന്‍ തോന്നുന്നു..അങ്ങക്ക് ആശംസകള്‍
Post a Comment