ആകാശങ്ങള്‍ക്കപ്പുറം ...
അനന്ത നീലിമക്കപ്പുറം ..
ആത്മാക്കള്‍ വാഴും
തീരത്തിലെക്കെന്റെ
തീര്‍ത്ഥ യാത്രയ്ക്കിനി
എത്ര നേരം..എത്ര ദൂരം..
.......................................(ആകാശങ്ങള്‍ക്കപ്പുറം ..
ബന്ധങ്ങളും കര്‍മദുഖങ്ങളും
ബന്ധനം തീര്‍ക്കുന്ന തടവറയില്‍..
കര്‍മദോഷത്തിന്റെ കനലില്‍ കരിയുന്ന
എകാതതയുടെ തടവുകാരാ..
ആ.......ആ...........ആ.....
...........................................(ആകാശങ്ങള്‍ക്കപ്പുറം ...
കൂടെ പിറന്നവര്‍..
കൂടെ ചിരിച്ചവര്‍..
കൂടുമുപെക്ഷിച്ചു യാത്രയാകുമ്പോള്‍..
ചിറകറ്റു തേങ്ങുന്ന വാനമ്പാടി....
കൂട്ടിരിക്കാനായ് ഞാന്‍ മാത്രം..
നിന്റെ കൂടെ കരയാന്‍ ഞാന്‍ മാത്രം.
ആ...........ആ..........ആ...
............................................(ആകാശങ്ങള്‍ക്കപ്പുറം ...
Subscribe to:
Post Comments (Atom)

No comments:
Post a Comment